ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷാ പരിശോധനയിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കാൻ തീരുമാനിച്ചു. ക്ഷേത്രത്തിന്‍റെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള ശുപാർശ സംസ്ഥാന പൊലീസ് മേധാവി സംസ്ഥാന സർക്കാരിന് കൈമാറിയിട്ടുണ്ട്. ക്ഷേത്രത്തിൽ കൂടുതൽ ആധുനിക സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കാനും ഡി.ജി.പി ശുപാർശ ചെയ്തിട്ടുണ്ട്.
പ്രത്യേക മേൽനോട്ട ചുമതലകളുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് നീക്കം. ആധുനിക സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ഡി.ജി.പി സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന ആഭ്യന്തര വകുപ്പിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കണമെന്ന് ഡി.ജി.പി ശുപാർശ ചെയ്തത്.