ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബിജെപി സർക്കാരിനെ മുട്ടുകുത്തിച്ച ചരിത്രപരമായ കർഷക സമരത്തിന്റെ രണ്ടാം വാർഷികത്തിൽ സംയുക്ത കിസാൻ മോർച്ച രാജ്ഭവനുകളിലേക്ക് മാർച്ച് നടത്തും. നവംബർ 26ന് രാജ്യത്തുടനീളമുള്ള രാജ്ഭവനുകളിലേക്ക് മാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തിട്ടുണ്ട്.
രാജ്ഭവൻ മാർച്ചിന്റെ അന്തിമ കരട് തയ്യാറാക്കാനും ഗവർണർമാർക്ക് മെമ്മോറാണ്ടം സമർപ്പിക്കാനും നവംബർ 14ന് ഡൽഹിയിൽ പ്രത്യേക യോഗം ചേരുമെന്നും എസ്കെഎം പ്രസ്താവനയിൽ പറഞ്ഞു.
എസ്.കെ.എം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെയും ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെയും ഓൺലൈൻ യോഗമാണ് മാർച്ചിന് ആഹ്വാനം ചെയ്തത്. ഹന്നന്‍ മൊല്ല, ദര്ശന് പാല്, യുധ്വീര് സിങ്, മേധ പട്കര്‍, രാജാറാം സിങ്, അതുല്‍കുമാര്‍ അഞ്ജന്, സത്യവാന്, അശോക് ധാവ്ളെ, അവിക് സാഹ, സുഖ്ദേവ് സിങ്, രമീന്ദര്‍ സിങ്, വികാസ് ശിശിര്‍, ഡോ. സുനിലം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.