ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഫോർട്ടിസ് ഹെൽത്ത് കെയർ ഹോൾഡിംഗ്സ് ഉൾപ്പെടെ 52 സ്ഥാപനങ്ങൾക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) 21 കോടി രൂപ പിഴ ചുമത്തി. റിലിഗെയർ എന്‍റർപ്രൈസസിന്‍റെ വിഭാഗമായ റിലിഗെയർ ഫിൻവെസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതിനാണ് നടപടി. 45 ദിവസത്തിനകം പിഴയടയ്ക്കണമെന്നാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ പ്രമോട്ടർമാരായ ആർഎച്ച്സി ഹോൾഡിംഗ്, മൽവിന്ദർ മോഹൻ സിംഗ്, ശിവിന്ദർ മോഹൻ സിംഗ് എന്നിവരുടെ ലിസ്റ്റുചെയ്ത കമ്പനിയായ റെലിഗെയർ എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ ഫണ്ടുകൾ അതിന്‍റെ അനുബന്ധ സ്ഥാപനമായ റെലിഗെയർ ഫിൻവെസ്റ്റിലൂടെ വഴി മാറ്റി ഗുരുതരമായ ക്രമക്കേടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. 2473.66 കോടി രൂപയുടെ ഫണ്ട് ആർഇഎല്ലിന്റെ മെറ്റീരിയൽ സബ്സിഡിയറിയിൽ നിന്ന് വകമാറ്റിയതായും ആർഎഫ്എല്ലിന്‍റെ 487.92 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്തതായും സെബി കണ്ടെത്തി.