സീറോഡ് പീഡനം: ആറ് കേസുകളിലും 60 ദിവസത്തിൽ കുറ്റപത്രം നൽകാനായില്

കാഞ്ഞങ്ങാട്: സീറോഡ് പീഡനക്കേസുകൾ റജിസ്റ്റർ ചെയ്തിട്ട് സെപ്തംബർ 18-ന് രണ്ട് മാസം പൂർത്തിയായപ്പോഴും,  ഈ പീഡനക്കേസ്സുകളിൽ ഒന്നിൽ പോലും കുറ്റപത്രം പൂർത്തിയാക്കി കോടതിയിൽ സമർപ്പിക്കാൻ പോലീസ് അന്വേഷണ സംഘങ്ങൾക്കായില്ല.

ഇതോടെ ഭൂരിഭാഗം പ്രതികളും കോടതിയിൽ നിന്നും നിയമത്തിന്റെ പഴുതുപയോഗിച്ച് പുറത്തിറങ്ങുമെന്നുറപ്പായി.

രണ്ട് വനിതാ ഡോക്ടർമാരും കുട്ടിയുടെ മാതാപിതാക്കളുമടക്കമുള്ള 10 പേരാണ് കേസിൽ പ്രതികൾ. പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കിയ പ്രതികളെല്ലാം അറസ്റ്റിലും ജയിലിലുമായി.

പെൺകുട്ടിയുടെ മാതാവിന്റെയും ഡോക്ടർമാരുടെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണനയിലാണ്. കേസ്സിൽ പടന്നക്കാട്ടെ ക്വിന്റൽ മുഹമ്മദ് പോലീസിൽ കീഴടങ്ങിയത് കഴിഞ്ഞയാഴ്ചയാണ്.

പിതാവ് ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ റിയാസ് 70, പുഞ്ചാവി പിള്ളേർ പീടികയിലെ ടി.വി. മുഹമ്മദലി, പുഞ്ചാവിയിലെ 17കാരൻ, പടന്നക്കാട്ടെ ടയർ ഷോപ്പ്  ഉടമ നീലേശ്വരം തൈക്കടപ്പുറത്തെ അഹമ്മദ് 65, പടന്നക്കാട്ടെ ജിം ഷെരീഫ് എന്നിവർ ഈ കേസ്സിൽ അകത്താണ്.

ഹൃദ്്രോഗിയെന്ന കാരണം ചൂണ്ടിക്കാട്ടി അഹമ്മദ് കേസ്സിൽ കഴിഞ്ഞ ദിവസം കോടതിയിൽ ജാമ്യത്തിലിറങ്ങിയെങ്കിലും, മറ്റ് പ്രതികളിപ്പോഴും ജയിലിലാണ്.

പെൺകുട്ടിയുടെ മാതാവും, 16കാരിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയ കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധ ഡോ. അംബുജാക്ഷിയും, പെൺകുട്ടിയെ സ്കാനിംഗ് വിധേയയാക്കിയ കാഞ്ഞങ്ങാട് ലക്ഷ്മി മെഗാൻ ആശുപത്രിയിലെ സ്കാനിംഗ് വിദഗ്ധ ഡോ. ശീതളിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ  പരിഗണനയിലാണ്.

പോക്സോ കേസ്സുകൾ റജിസ്റ്റർ ചെയ്ത് 60 ദിവസം തികയുന്നതിന് മുമ്പ് അന്വേഷണം പൂർത്തിയാക്കി അന്വേഷണോദ്യോഗസ്ഥൻ  കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ,  പ്രതികൾക്ക് ജാമ്യം ലഭിക്കാൻ അവകാശമുണ്ടെന്നാണ് പോക്സോ ചട്ടം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കർണ്ണാടക കുടകിലും നിലേശ്വരത്തുമുൾപ്പെടെ നിരന്തരം പീഡിപ്പിക്കുകയും, ഗർഭഛിദ്രം നടത്തി ഭ്രൂണം കുഴിച്ചിടുകയും, ചെയ്ത സംഭവത്തിൽ കേസ്സിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികൾ ജയിൽ മോചിതരാവാതിരിക്കാൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിൽ പോലീസിന് ജാഗ്രത കുറവുണ്ടായതായി വിമർശനമുയർന്നു.

നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത ആറ് കേസ്സുകളിൽ നാല് കേസ്സുകളുടെ അന്വേഷണ ചുമതല കഴിഞ്ഞയാഴ്ച സ്ഥലം മാറ്റം ലഭിച്ചുപോയ നീലേശ്വരം പോലീസ് ഇൻസ്പെക്ടറായിരുന്ന പി.ആർ. മനോജിനും, കുടക് പീഡനക്കേസ്സിന്റെ അന്വേഷണ ചുമതല എസ്.ഐ, കെ.പി. സതീഷിനുമാണ്.

ക്വിന്റൽ മുഹമ്മദ് പ്രതിയായ കേസ്സിൽ അന്വേഷണ ചുമതല ചീമേനി പോലീസ് ഇൻസ്പെക്ടർ ഏ. അനിൽ കുമാറിനാണ്.

പീഡനക്കേസ്സുമായി ബന്ധപ്പെട്ട് ഡോക്ടർമാരും മാതാവും നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ കോടതി തീർപ്പ് വൈകുന്നതാണ് കുറ്റപത്രം സമർപ്പിക്കാനാവാത്തതിന്റെ കാരണങ്ങളിലൊന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വാദം.

കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിക്കേണ്ട മർമ്മ പ്രധാനമായ  റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ കാല താമസമുണ്ടായതും കുറ്റപത്രം  പൂർത്തിയാക്കുന്നതിന് വിഘാതമായി.

LatestDaily

Read Previous

ആത്മഹത്യ ചെയ്ത റംസീനയുടെ ഫോൺ പരിശോധിക്കുന്നു

Read Next

കാർഷിക ബില്ലുകൾ കർഷക ദ്രോഹമാകുന്നു​