ക്വിന്റൽ മുഹമ്മദ് വിളിച്ചു: വിവരം തന്നു: പത്രാധിപർ

പ്രമാദമായ തൈക്കടപ്പുറം ലൈംഗിക പീഡനം സംബന്ധിച്ചിള്ള യഥർത്ഥ വിവരങ്ങൾ അറിയിക്കാൻ ഈ കേസ്സിൽ ഇപ്പോൾ പ്രതി ചേർക്കപ്പെട്ട പടന്നക്കാട്  കരുവളത്തെ ക്വിന്റൽ മുഹമ്മദ് വിളിച്ചിരുന്നുവെന്ന് ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത്  വെളുപ്പെടുത്തി.

ഈ പീഡനത്തിൽ  നീലേശ്വരം പോലീസ്  കേസ്സ് റജിസ്റ്റർ ചെയ്യുന്നതിന്  രണ്ടാഴ്ച മുമ്പാണ് ക്വിന്റൽ മുഹമ്മദ് വിളിച്ചത്.

തൈക്കടപ്പുറം സീറോഡിൽ പത്താം തരം പെൺകുട്ടിയെ നാലംഗ സംഘം ലൈംഗികമായി പീഡിപ്പിച്ചുവെന്നും , പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിൽ ഗർഭഛിദ്രം നടത്തിയെന്നും ക്വിന്റൽ മുഹമ്മദ് പറഞ്ഞിരുന്നു.

പെൺകുട്ടിയുടെ പിതാവാണ് ഗർഭഛിദ്രം നടത്താൻ മുൻകൈയ്യെടുത്തതെന്നും വിവരം പോലീസിൽ അറിയിക്കണമെന്നും, പത്രത്തിൽ വാർത്തയാക്കണമെന്നും ക്വിന്റൽ മുഹമ്മദ്  പറയുകയും , പെൺകുട്ടിയെ പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച ഒാട്ടോയുടെ പടവും വാട്ട്സാപ്പിൽ അയച്ചു തരികയും ചെയ്തിരുന്നു.

താൻ ഈ വിവരം നേരിട്ട്  നീലേശ്വരം  പോലീസ് ഇൻസ്പെക്ടർ  പി. ആർ. മാനോജിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും ലേറ്റസ്റ്റ് പത്രാധിപർ വെളിപ്പെടുത്തി.

വിവരങ്ങൾ തന്നത് ക്വിന്റൽ മുഹമ്മദാണെന്നും ഇൻസ്പെക്ടറോട്   പറഞ്ഞിരുന്നു.

പിന്നീടാണ് ഈ കേസിൽ ക്വിന്റൽ മുഹമ്മദിനെ പ്രതിചേർത്തതായി മനസ്സിലാക്കിയത്.

ക്വിന്റലിനെ പ്രതിചേർത്തപ്പോൾ പോലീസ് ഇൻസ്പെക്ടറെ വിളിച്ചിരുന്നു.

ക്വിന്റൽ മുഹമ്മദ്    കേസ്സിൽ അന്ന് 6– ാം പ്രതിയാണെന്നും , രണ്ടു വർഷം മുമ്പ് പെൺകുട്ടി 8 –ാം  തരത്തിൽ പഠിപ്പിക്കുമ്പോൾ പെൺക്കുട്ടിയുടെ വീട്ടിലാണ് ക്വിന്റൽ മുഹമ്മദ്  പീഡിപ്പിച്ചതെന്നും  പെൺകുട്ടി മൊഴി തന്നിട്ടുണ്ടെന്നും  ഈ മൊഴിയുടെ ബലത്തിലാണ് ക്വിന്റൽ മുഹമ്മദിനെ കേസ്സിൽ പ്രതി ചേർത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ  പി. ആർ മനോജ് വെളിപ്പെടുത്തിയതായി അരവിന്ദൻ മാണിക്കോത്ത് അറിയിച്ചു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് ഇന്ന് ഒരു കേസ് കൂടി

Read Next

സീറോഡ് പീഡനക്കേസിൽ കുടുക്കിയെന്ന് പ്രതിപ്പട്ടികയിലുള്ള കിന്റൽ മുഹമ്മദ്