സീറോഡ് പീഢനക്കേസ്സ് പ്രതിക്ക് കോവിഡ് ജില്ലാ ജയിലിൽ അങ്കലാപ്പ്

കാഞ്ഞങ്ങാട്: സീറോഡ്  ലൈംഗിക പീഡനക്കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു.

അമ്പത്തിയഞ്ചുകാരനായ പ്രതിക്ക് കോവിഡ് ഉറപ്പിച്ചതോടെ  സീറോഡ് ലൈംഗിക പീഡനക്കേസ്സ് അന്വേഷിക്കുന്ന പോലീസ് സംഘവും അങ്കലാപ്പിലായി.

പെൺകുട്ടിയുടെ  ഉദരത്തിൽ നിന്ന് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നടത്തി പുറത്തെടുത്ത ഭ്രൂണം ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങി താമസിച്ചു വരുന്ന വീടിന് പിന്നിൽ കുഴിച്ചിട്ട സ്ഥലത്തു നിന്ന് മണ്ണുമാന്തി കുഴിച്ചെടുക്കാൻ നേതൃത്വം നൽകിയത് കേസ്സന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം ഐപി, പി.ആർ. മനോജും , പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ സതീഷും, ഏഎസ്ഐ മോഹനനും അന്വേഷണ സംഘത്തിലുള്ള മറ്റു രണ്ടു പോലീസുദ്യോഗസ്ഥരുമാണ്.

പിതാവിനെ രണ്ടു ദിവസം  പോലീസ് സ്റ്റേഷനിൽ പാർപ്പിച്ച് ചോദ്യം  ചെയ്യുകയും ചെയ്തിരുന്നു.

തോയമ്മൽ ജില്ലാ ജയിലിൽ റിമാന്റ് തടവിലായിരുന്ന പ്രതിയെ  തെളിവെടുപ്പിന് വേണ്ടി ഹോസ്ദുർഗ്ഗ്  ജുഡീഷ്യൽ  മജിസ്ത്രേട്ട് ഒന്നാം കോടതിയാണ് രണ്ടുനാൾ പോലീസ് കസ്റ്റഡിയിൽ  വിട്ടു കൊടുത്തത്.

പോലീസ് കസ്റ്റഡിയിൽ  വാങ്ങി തിരികെ  കോടതിക്ക് കൈമാറുമ്പോൾ, ഈ പ്രതിയുടെ ശ്രവം പരിശോധനയ്ക്ക് ശേഖരിച്ചിരുന്നു.

സ്രവ പരിശോധനാ ഫലം ഇന്നലെയാണ് പോസിറ്റീവ് ആയത്.

ഇതോടെ സീറോഡ് പെൺകുട്ടി പീഡനക്കേസ് അന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടർ അടക്കമുള്ള അഞ്ചുപേർ കോറന്റൈനിൽ പോകാനുള്ള ആലോചനയിലാണ്. റിമാന്റ് പ്രതിക്ക് കോവിഡ് ഉറപ്പിച്ച സംഭവം ജില്ലാ ജയിലിലും പരിഭ്രാന്ത്രി പരത്തിയിട്ടുണ്ട്.

കോവിഡ് വ്യാപനം ആരംഭിച്ച മാർച്ച് മുതൽ രണ്ടര മാസക്കാലം അടച്ചിട്ടിരുന്ന തോയമ്മൽ ജില്ലാ ജയിൽ  ഒരാഴ്ച മുമ്പാണ് തുറന്നത്.

LatestDaily

Read Previous

പുത്തൻ മേക്കോവറിൽ അനിഖ

Read Next

കാസർകോട്ട് കടലിൽ ചാടിയ പ്രതിയുടെ മൃതദേഹം കണ്ടുകിട്ടി