സീറോഡ് പീഡനം: പ്രതികളെല്ലാം മുൻകൂർ ജാമ്യം തേടി

2 പ്രതികളുടെ അപേക്ഷ ഹൈക്കോടതി തള്ളി

കാഞ്ഞങ്ങാട്: 60 ദിവസത്തിനകം പോലീസിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് കേസ്സിലെ മുഴുവൻ പ്രതികളും കോടതിയിൽ ജാമ്യത്തിന്  ശ്രമമാരംഭിച്ചു.

രണ്ട് പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ഞാണിക്കടവിലെ ഓട്ടോ ഡ്രൈവർ റിയാസ്, പുഞ്ചാവി പിള്ളേർ പീടികയിലെ ടി.വി. മുഹമ്മദലി എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷ കാസർകോട് ജില്ലാ കോടതി തള്ളിയതിനെതുടർന്ന് രണ്ട് പ്രതികളും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.

കേസിൽ പ്രതിയായ 17 കാരൻ പ്രായപൂർത്തിയായില്ലെന്ന കാരണത്താലും, പ്രായവും രോഗവും പരിഗണിച്ച് തൈക്കടപ്പുറത്തെ അഹമ്മദിനും 65, കോടതി നേരത്തെ  ജാമ്യമനുവദിച്ചു.

നീലേശ്വരം പോലീസിന് മുമ്പിൽ ആഴ്ചകൾ തോറും ഹാജരായി ഒപ്പ് രേഖപ്പെടുത്തണമെന്ന വ്യവസ്ഥയിലാണ് കോടതി അഹമ്മദിന് ജാമ്യമനുവദിച്ചത്.

പടന്നക്കാട്ടെ ജിം ഷെരീഫ് കഴിഞ്ഞ ദിവസം ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. കേസ്സിൽ കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പീഡനത്തിനിരയായ പതിനാറുകാരി പെൺകുട്ടിയുടെ  മാതാവും ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

പെൺകുട്ടിയുടെ പിതാവ് ഒഴികെയുള്ള മുഴുവൻ പ്രതികളുമിപ്പോൾ ജില്ലാ കോടതിയിലും ഹൈക്കോടതിയിലുമായി ജാമ്യം തേടിയിരിക്കുകയാണ്.

പ്രതികളായ റിയാസും മുഹമ്മദലിയും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ കോടതി അന്വേഷണോദ്യോഗസ്ഥനോട് റിപ്പോർട്ട് തേടി.  ജാമ്യം നൽകുന്നതിനെ എതിർത്ത് പോലീസ് കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഏറ്റവും ഒടുവിൽ ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ് രണ്ടാഴ്ച മുമ്പ് കാഞ്ഞങ്ങാട് ഡിവൈഎസ്പി മുമ്പാകെ കീഴടങ്ങിയ പടന്നക്കാട്ടെ ക്വിന്റൽ മുഹമ്മദും ജാമ്യം തേടി ജില്ലാ കോടതിയെ സമിപിച്ചു.

പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയയാക്കിയ കാഞ്ഞങ്ങാട് അരിമല ആശുപത്രിയിലെ ഗർഭാശയ രോഗ വിദഗ്ധ  ഡോ. അംബുജാക്ഷിയും, പെൺകുട്ടിയെ സ്കാനിംഗിന് വിധേയയാക്കിയ കാഞ്ഞങ്ങാട് ലക്ഷ്മി മെഗാൻ ആശുപത്രിയിലെ സ്കാനിംഗ് വിദഗ്ധ ഡോ. ശീതളിന്റെയും മുൻകൂർ ജാമ്യാ പേക്ഷയിൽ ഹൈക്കോടതി യിലാണ്.

Read Previous

ഉമ്മർ ഹാജിയുടെ മരണത്തിന് ഒരാണ്ട് അന്വേഷണം എങ്ങുമെത്തിയില്ല

Read Next

സിപിഐ ഓഫീസ് ആക്രമണം നഷ്ടം സംഭവിച്ച തുക കെട്ടി വെച്ചു; കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം