ഭ്രൂണം വീട്ടിൽ കൊടുത്തുവിട്ടത് ആശുപത്രി വണ്ടി വരാത്തതിനാൽ

കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പതിനാറുകാരിയുടെ ഉദരത്തിൽ നിന്ന് പുറത്തെടുത്ത വളർച്ചയെത്താത്ത ഭ്രൂണം പെൺകുട്ടിയുടെ  പിതാവിന്റെ കൈയ്യിൽ ഡോക്ടർ വീട്ടിലേക്ക് കൊടുത്തു വിട്ടത് ഭ്രൂണം എറ്റുവാങ്ങാനുള്ള ഐഎംഏയുടെ പതിവു  വണ്ടി ആശുപത്രിയിലെത്താത്തതിനാൽ.

കാസർകോട് മുതൽ പാലക്കാട് വരെയുള്ള സ്വകാര്യാശുപത്രികളിൽ പ്രസവിക്കുന്ന ചാപിള്ളകൾ, ഗർഭഛിദ്രത്തിൽ പുറത്തെടുക്കുന്ന ഭ്രൂണങ്ങൾ , നഞ്ച് തുടങ്ങിയ അവയവങ്ങൾ ശേഖരിച്ചുകൊണ്ടുപോകാൻ സ്വകാര്യാശുപത്രികളിൽ  ആഴ്ചയിലൊരിക്കൽ വണ്ടിവരാറുണ്ട്.

ഡോക്ടർമാരുടെ സംഘടനം,  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള വലിയ ടെമ്പോ ട്രാവലർ ആഴ്ചയിലൊരിക്കൽ ജില്ലയിലെ എല്ലാ സ്വകാര്യാശുപത്രികളിലുമെത്തി ഇത്തരം മനുഷ്യാവയവങ്ങൾ ഭദ്രമായി  ശേഖരിക്കുകയും, പാലക്കാട് ജില്ലയുടെ വനമേഖലയിൽ സംഘടന ഒരുക്കിയിട്ടുള്ള പ്രത്യേക സംസ്ക്കരണ കേന്ദ്രത്തിൽ കത്തിച്ചുകളയുകയുമാണ് നാളിതുവരെ ചെയ്തുവരുന്നത്.

കോവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ ഈ ഐഎംഏ വണ്ടി ആശുപത്രികളിലെത്താത്തതിനാലാണ് പെൺകുട്ടിയുടെ ഭ്രൂണം ഗർഭമലസിപ്പിച്ച  ഡോക്ടർ കുട്ടികളുടെ പിതാവിന്റെ കൈകളിൽ വീട്ടിൽ കൊണ്ടുപോയി കുഴിച്ചിടാൻ കൊടുത്തത്.

LatestDaily

Read Previous

ഹനീഫയുടെ ഒാട്ടോയിൽ കയറാൻ കൈകഴുകണം

Read Next

യുഏഇയിലെ കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായി മലയാളികളടക്കമുള്ള മുന്നണിപ്പോരാളികൾ