Breaking News :

അട്ടപ്പാടിയിൽ യുവാവിനെ അടിച്ചു കൊന്ന കേസിൽ പ്രതികൾക്കായി തെരച്ചിൽ

അട്ടപ്പാടി : അട്ടപ്പാടിയിൽ യുവാവിനെ മർദ്ദിച്ചു കൊന്ന കേസിലെ പ്രതികളെ പിടികൂടാൻ തണ്ടർബോൾട്ടും രംഗത്തെത്തി. പ്രതികൾ വനത്തിനുള്ളിലുണ്ടെന്നാണ് സൂചന. കേസിൽ മൂന്ന് പ്രതികളെ കൂടി ഇനിയും കണ്ടെത്താനുണ്ട്. നേരത്തെ ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു.

കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിനായകൻ ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട ഇടപാടുകളെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

പക്ഷികളെ കൊല്ലുന്ന തോക്ക് കണ്ണൂരിൽ നിന്ന് എത്തിക്കാനെന്ന വ്യാജേന നന്ദകിഷോറും സുഹൃത്ത് വിനായകനും പ്രതികളിൽ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ, നിശ്ചിത സമയത്തിന് ശേഷവും തോക്ക് എത്തിച്ചില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയില്ല. ഇതാണ് തർക്കത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. മർദ്ദനമേറ്റ വിനായകൻ കണ്ണൂർ സ്വദേശിയാണ്. ദേഹം മുഴുവൻ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കേറ്റ അടിയാണ് നന്ദകിഷോറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടത്തിൽ.

Read Previous

ജർമ്മനിയിൽ നിന്ന് ‘ആകാശമായവളേ’; കാസ്മേയുടെ ആലാപനം വൈറലാവുന്നു

Read Next

വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇറങ്ങും