പെൺകുട്ടിയുടെ ഭ്രൂണം ഏറ്റുവാങ്ങിയത് പ്രാർത്ഥിക്കാൻ

നീലേശ്വരം:  തൈക്കടപ്പുറം സീറോഡ് പെൺകുട്ടിയെ ഗർഭഛിദ്രം നടത്തി ഉദരത്തിൽ നിന്ന് പുറത്തെടുത്ത വളർച്ചയെത്താത്ത ഭ്രൂണം  പെൺകുട്ടിയുടെ രണ്ടാനച്ഛൻ ആശുപത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത് മയ്യത്ത് നിസ്കരിക്കാൻ.

ഇസ്്ലാം  മതാചാരമനുസരിച്ച് ജീവൻ നഷ്ടപ്പെട്ട ഒരു മനുഷ്യജീവിയെ കബറടക്കുന്നതിന് മുമ്പ് കുളിപ്പിച്ച് ശുദ്ധികർമ്മങ്ങൾ വരുത്തി പ്രാർത്ഥന നടത്തിയ ശേഷം പള്ളിപ്പറമ്പിൽ മറവു ചെയ്യുകയാണ് ഇസ്്ലാം ആചാരം.

രണ്ടാം ഭാര്യയുടെ പതിനാറുകാരിയും പത്താംതരം വിദ്യാർത്ഥിനിയുമായ മകൾ നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതു വഴി ഗർഭം ധരിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ച് ഗർഭഛിദ്രം നടത്തിയതിന് ശേഷം ഉദരത്തിൽ നിന്ന് പുറത്തെടുത്ത ഭ്രൂണം  രണ്ടാനച്ഛൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഡോക്ടർ  കൈയ്യിൽ തന്നെ കൊടുത്തു വിട്ടത്.

രണ്ടാനച്ഛൻ മദ്രസ്സകളിൽ ചെറിയ കുട്ടികൾക്ക് മത വിദ്യാഭ്യാസം  പഠിപ്പിക്കുന്ന മൗലവിയും പള്ളികളിൽ ഇമാമിന്റെ  ജോലികൾ ഏറ്റെടുക്കുകയും ചെയ്യുന്ന ഉസ്താദാണ്.

ജഡം മറവു ചെയ്യുന്നതിന് മുമ്പ് പ്രാർത്ഥിക്കണമെന്ന, മതാചാര വിശ്വാസത്തിൽ രണ്ടാനച്ഛൻ നിർബ്ബന്ധം പിടിച്ചതും, അതുവഴി പെൺകുട്ടിയുടെ ഭ്രൂണം ഡോക്ടറിൽ സമ്മർദ്ദം ചെലുത്തി ശേഖരിച്ചു കൊണ്ടുപോയി വാടകവീട്ടു പറമ്പിൽ കുഴിച്ചിട്ടതും, ഈ ലൈംഗിക പീഡനം  ഗർഭഛിദ്രക്കേസ്സ്  അന്വേഷിക്കുന്ന പോലീസിന് കോടതിയിൽ കേസ്സ്  തെളിയിക്കാൻ കോൺക്രീറ്റ് തെളിവായിത്തീരുകയും ചെയ്തു.

അഞ്ചാമത്തെ പോക്സോ കേസ്സിൽ  പ്രതിചേർക്കപ്പെട്ട രണ്ടാനച്ഛൻ മൗലവി കോവിഡ് ബാധയെത്തുടർന്ന് ഇപ്പോൾ ചികിത്സയിലാണ്.

കളനാട് മുബാറക് മസ്ജിദിൽ ഇമാമായും  മദ്രസ്സ  അധ്യാപകനായും, ജോലി ചെയ്തു വരുമ്പോൾ 2017-ൽ എട്ടുമുതൽ 12 വയസ്സുവരെയുള്ള മദ്രസ്സ വിദ്യാർത്ഥികളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നാലു പോക്സോ കേസ്സുകളിൽ പ്രതിയാണ് ഈ രണ്ടാനച്ഛൻ മൗലവി.

ഇപ്പോൾ ഭാര്യയുടെ മകളെ പീഡിപ്പിച്ച പോക്സോ കേസ്സിലും ഈ അമ്പത്തിയാറുകാരൻ ഒന്നാം പ്രതിയാണ്.

LatestDaily

Read Previous

കടലിൽ ചാടിയ യുവാവിന്റെ മൃതദേഹം ഒഴുകിയത് 15 നാൾ കൈപ്പത്തികള്‍ വേര്‍പെട്ട നിലയില്‍

Read Next

കോവിഡ് നീലേശ്വരം ഐപിയും എസ്ഐയും കോറന്റയിനിൽ