ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയുടെ നിർമ്മാണത്തിനായി 26,000 മണിക്കൂറാണ് ശിൽപികൾ ചെലവഴിച്ചതെന്ന് കേന്ദ്രം. 280 മെട്രിക് ടൺ ഭാരവും 28 അടി ഉയരവുമുള്ള പ്രതിമ ഒരൊറ്റ കല്ലുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം, ചരിത്രപ്രസിദ്ധമായ രാജ്പഥിന്റെ പേര് കേന്ദ്രം ‘കർത്തവ്യ പഥ്’ എന്നാക്കി മാറ്റിയിരുന്നു. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള കർത്തവ്യ പഥിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഇന്ത്യാ ഗേറ്റിൻ സമീപം സ്ഥാപിച്ച നേതാജിയുടെ പ്രതിമയും അദ്ദേഹം അനാച്ഛാദനം ചെയ്യും.
പ്രതിമയ്ക്ക് ആവശ്യമായ ഗ്രാനൈറ്റ് 140 ചക്രങ്ങളുള്ള 100 അടിയിലധികം നീളമുള്ള കൂറ്റൻ ട്രക്കിലാണ് തെലങ്കാനയിൽ നിന്ന് ഡൽഹിയിലേക്ക് എത്തിച്ചത്.