ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമൃത്‌സര്‍: സമയക്രമം പാലിക്കാതെ വിമാനങ്ങൾ വൈകുന്നത് പതിവാണ്. എന്നാൽ അമൃത്‌സറില്‍ 27 യാത്രക്കാരെ കയറ്റാതെ ഷെഡ്യൂൾ ചെയ്ത സമയത്തിനും മണിക്കൂറുകൾക്ക് മുമ്പാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.
രാത്രി 7.55 ന് പുറപ്പെടേണ്ടിയിരുന്ന സിംഗപ്പൂർ സ്കൂട്ട് എയർലൈൻസ് വിമാനം റീഷെഡ്യൂൾ ചെയ്ത് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറപ്പെട്ടു. 280 യാത്രക്കാരുമായി പുറപ്പെടേണ്ടിയിരുന്ന വിമാനത്തിൽ 253 യാത്രക്കാർ മാത്രമാണ് ഉണ്ടായിരുന്നത്. യാത്ര മുടങ്ങിയ യാത്രക്കാർ അധികൃതർക്ക് പരാതി നൽകി.
എന്നാൽ ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയത് ഇ-മെയിൽ വഴി യാത്രക്കാരെ അറിയിച്ചതായി എയർലൈൻ അധികൃതർ പറഞ്ഞു. 30 പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്‍റ് വിവരം കൈമാറാത്തതാണ് വിമാനയാത്ര നഷ്ടപ്പെടാൻ കാരണം. സംഭവത്തിൽ ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചു. അമൃത്സർ വിമാനത്താവളത്തിലെയും, സ്കൂട്ട് എയർലൈൻസിന്റെയും അധികൃതരിൽ നിന്ന് ഡിജിസിഎ വിശദാംശങ്ങൾ തേടി.