ശാസ്ത്രം സംസ്കാരത്തിന്‍റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ശാസ്ത്രമാണ് പരിണാമത്തിന്‍റെയും പരിഹാരത്തിന്‍റെയും നവീകരണത്തിന്‍റെയും അടിസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ സര്‍വതോന്മുഖ വളർച്ച ത്വരിതപ്പെടുത്തുന്നതിൽ ശാസ്ത്രം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ ഇന്ത്യയുടെ ശാസ്ത്ര നേട്ടങ്ങൾ നാം ആഘോഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ന്യൂഡൽഹിയിൽ കേന്ദ്ര-സംസ്ഥാന ശാസ്ത്ര കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ശാസ്ത്രഞ്ജര്‍ അത്ഭുതങ്ങളാണ് കാണിക്കുന്നത്. അവർ എല്ലായ്പ്പോഴും നമുക്ക് അഭിമാനിക്കാന്‍ അവസരം നൽകുന്നു. ശാസ്ത്രജ്ഞരുടെയും ഗവേഷകരുടെയും നേട്ടങ്ങൾ നാം ആഘോഷിക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ, അത് നമ്മുടെ യുവാക്കളെ പ്രചോദിപ്പിക്കുകയും ശാസ്ത്രം സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെയും ഭാഗമായി മാറുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഗവേഷണത്തിന്‍റെയും നൂതനാശയങ്ങളുടെയും ആഗോള ഹബ്ബാക്കി മാറ്റാൻ നാം ശ്രമിക്കണം. ആവശ്യമെങ്കിൽ, സംസ്ഥാനങ്ങൾ മറ്റ് സംസ്ഥാനങ്ങളുടെ മാതൃക പിന്തുടരണം. ശാസ്ത്രാധിഷ്ഠിത വികസനം ഉറപ്പാക്കുന്നതിനുള്ള ഫലപ്രദമായ ചുവടുവയ്പായിരിക്കും അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

K editor

Read Previous

വാവ സുരേഷിന്റെ വീട് പണി ഉടൻ ആരംഭിക്കും ; മന്ത്രി വി എൻ വാസവൻ

Read Next

ഇന്ത്യയിലെ സ്വത്ത് തട്ടിയെടുക്കപ്പെട്ടു; പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്