ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സ്കൂളുകളിൽ നിന്നുള്ള വിനോദയാത്ര രാത്രികാലങ്ങളിൽ ഒഴിവാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കർശനമായി പാലിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാത്രി 9 നും രാവിലെ 6 നും ഇടയിൽ യാത്ര അനുവദനീയമല്ല.
കേരള ടൂറിസം വകുപ്പ് അംഗീകരിച്ച ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിലുള്ള വാഹനങ്ങൾ മാത്രമേ പഠനയാത്രകൾക്ക് ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകിയിട്ടുണ്ട്. 2020 മാർച്ച് 2 ലെ ഉത്തരവിലൂടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൂടുതൽ സമഗ്രമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ യാത്രകളുടെയും ഉത്തരവാദിത്തം സ്ഥാപനങ്ങളുടെ തലവൻമാർക്കാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
പഠന യാത്രകൾ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടതായിരിക്കണം. യാത്രയുടെ വിശദാംശങ്ങൾ പ്രധാനാധ്യാപകൻ അറിഞ്ഞിരിക്കണം. ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് മുൻകൂർ അറിവും നൽകണം. അപകടകരമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുത്. അധ്യാപകരും കുട്ടികളും വാഹന ജീവനക്കാരും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനുള്ള അവസരങ്ങൾ ഇല്ലാതാക്കണം. സഞ്ചരിക്കുന്ന വാഹനം സംബന്ധിച്ച് ഗതാഗത വകുപ്പിന്‍റെ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.