സ്കൂൾ പരീക്ഷകൾ ഡിസംബർ 12 മുതൽ; ക്രിസ്മസ് അവധി 23-ന് ആരംഭിക്കും

തിരുവനന്തപുരം: സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷകൾ ഡിസംബർ 12 ന് ആരംഭിക്കും. ഡിസംബർ 23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്മസ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗത്തിലാണ് തീരുമാനം.

വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 3 സ്കൂളിന്‍റെ പ്രവൃത്തി ദിനമായിരുന്നത് ജനുവരി 7 ലേക്ക് പുനഃക്രമീകരിച്ചു. ആറാം പ്രവൃത്തി ദിവസമായതിനാൽ ഡിസംബർ 3 ഒഴിവാക്കണമെന്ന പൊതു ആവശ്യത്തെ തുടർന്നാണ് നടപടി.

സ്കൂൾ പച്ചക്കറിത്തോട്ട പദ്ധതി നടപ്പാക്കാൻ മതിയായ സമയം അനുവദിക്കും. സംരക്ഷിത അധ്യാപകരെ മാതൃവിദ്യാലയത്തിൽ നിന്ന് സ്ഥലം മാറ്റുന്നതുവരെയുള്ള കാലയളവ് അംഗീകൃത അവധിയായി കണക്കാക്കാൻ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.

Read Previous

കുട്ടികൾക്കിടയിൽ മീസിൽസ് വ്യാപനം; കേന്ദ്രം ഉന്നതതല സമിതിയെ നിയോ​ഗിച്ചു

Read Next

ശബരിമല സ്പെഷ്യൽ ട്രെയിനിൽ അമിത നിരക്ക്; റെയിൽവേക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു