വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാൻ പരാതിക്കാരിയായ നടിയും സർക്കാരും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളിയത്.

അതേസമയം വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ ഹൈക്കോടതി മുന്നോട്ട് വച്ച നിബന്ധനകൾ സുപ്രീം കോടതി നീക്കി. ജൂൺ 27 മുതൽ ജൂലൈ 3 വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

എന്നാൽ ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് വിജയ് ബാബുവിനെ കൂടുതൽ ചോദ്യം ചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും സാക്ഷികളെ ഒരു തരത്തിലും ബന്ധപ്പെടരുതെന്നും വിജയ് ബാബുവിന് കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

K editor

Read Previous

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബ്ലാക്ക്പിങ്ക് തിരിച്ചെത്തുന്നു

Read Next

വിജയ് ബാബുവിന്റെ വീഡിയോ പങ്കുവച്ച സംഭവം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഇടവേള ബാബു