എസ്ബിഐ ഓൺലൈൻ ബാങ്കിങ് സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു

ന്യൂഡല്‍ഹി: എസ്ബിഐ ശൃംഖലയിലെ സാങ്കേതിക തകരാർ പരിഹരിച്ചു. ബാങ്കിംഗ് സേവനങ്ങൾ സാധാരണ നിലയിലായി. ഇന്ന് രാവിലെ മുതൽ രാജ്യത്തുടനീളം എസ്ബിഐ ബാങ്കിംഗ് സേവനങ്ങൾ താറുമാറായിരുന്നു. സെർവർ തകരാറിലായതാണെന്നാണ് അധികൃതരുടെ വിശദീകരണം.

എസ്ബിഐ ശാഖകൾ, എടിഎമ്മുകൾ, ഓൺലൈൻ, യുപിഐ ഇടപാടുകൾ എന്നിവ പൂർണ്ണമായും താറുമാറായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.30 വരെ സേവനങ്ങൾ ലഭ്യമാകില്ലെന്ന് എസ്ബിഐ യോനോ ആപ്പ് ഉപയോക്താക്കളെ അറിയിച്ചിരുന്നു.

Read Previous

‘അടിത്തട്ട്’ നാളെ തിയേറ്ററുകളിലെത്തും

Read Next

അഗ്നിപഥ്; വ്യോമസേന റിക്രൂട്ട്മെന്റിൽ അപേക്ഷിച്ചത് 2.72 ലക്ഷം പേര്‍