ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബംഗലൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോൾ കർണാടകയിൽ പ്രയാണം തുടരുകയാണ്. അതേസമയം കേരളത്തിലേത് പോലെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകയിലും വിവാദമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച സവര്‍ക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിന്‍റെ രാഷ്ട്രീയ എതിരാളികൾ ഫ്ലെക്സിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. കോൺഗ്രസ് എംഎൽഎ എൻ എ ഹാരീസിന്‍റെ പേരിലുള്ള ഫ്ലെക്സില്‍ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാറിന്‍റെയും ചിത്രങ്ങളുണ്ട്. രാഹുൽ നടക്കുന്നതിന്‍റെ ചിത്രവും ഉണ്ട്.
എന്നാൽ, അത്തരമൊരു ചിത്രം പാർട്ടി വച്ചിട്ടില്ലെന്ന് കർണാടക കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ വിജയം കുറയ്ക്കാൻ ചില വർഗീയ കക്ഷികൾ സ്ഥാപിച്ച വ്യാജ ഫ്ലെക്സാണിതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി അടക്കം ആലോചിക്കുന്നുണ്ടെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.