സൗദി കിരീടാവകാശി അടുത്ത മാസം ഇന്ത്യ സന്ദർശിക്കാനെത്തും

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക് എത്തുന്നത്.

ഇന്തോനേഷ്യയിലേക്കുള്ള യാത്രാമധ്യേ ന്യൂഡൽഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏതാനും മണിക്കൂറുകൾ കൂടിക്കാഴ്ച നടത്തും.

നവംബർ 15,16 തീയതികളിൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുക്കും. ഉഭയകക്ഷി ചർച്ചകൾക്ക് മുഹമ്മദ് ബിൻ സൽമാനെ ഇന്ത്യ ക്ഷണിച്ചിരുന്നു.

Read Previous

ഒൻപത് വിസിമാരും നാളെ രാജിവയ്ക്കണമെന്ന് ഗവർണർ

Read Next

കണ്ണീരോടെ വിഷ്ണുപ്രിയക്ക് വിട നൽകി നാട്