ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് മാസങ്ങൾക്ക് ശേഷം ജിദ്ദയിൽ നിന്ന് റിയാദിലെത്തി. ചൊവ്വാഴ്ച വൈകിട്ടാണ് അദ്ദേഹം റിയാദിലെത്തിയത്. രാജാവ് മാസങ്ങളോളം ജിദ്ദയിലായിരുന്നു.
കിംഗ് ഖാലിദ് വിമാനത്താവളത്തിലെത്തിയ സൽമാൻ രാജാവിനെ റിയാദ് മേഖലയിലെ അമീർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും റിയാദ് മേഖലയിലെ ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസ് രാജകുമാരനും ചേർന്ന് സ്വീകരിച്ചു. മക്ക അമീറും സൗദി ഭരണാധികാരിയുടെ ഉപദേഷ്ടാവുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അദ്ദേഹത്തെ യാത്രയാക്കി.
ഖാലിദ് ബിന്‍ ഫഹദ് ബിന്‍ ഖാലിദ് രാജകുമാരന്‍, മന്‍സൂര്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഖാലിദ് ബിന്‍ സാദ് ബിന്‍ ഫഹദ് രാജകുമാരന്‍, സത്താം ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, ഫൈസല്‍ ബിന്‍ സൗദ് ബിന്‍ അബ്ദുല്‍ അസീസ്, റകാന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.