ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാനമായ ശിക്ഷയുണ്ടാകും.

ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും. നിയമം ലംഘിക്കുന്നവരെ പ്രവർത്തന മേഖലയിൽ നിരോധിക്കും. സ്ഥാപനത്തലവനോ ഭാരവാഹിയോ അംഗമോ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റും.

ശിക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് മിനിസ്റ്റീരിയൽ കൗൺസിൽ അംഗീകാരം നൽകി. ശിക്ഷാ നടപടികളെക്കുറിച്ച് സൂപ്പർവൈസറി അതോറിറ്റി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഫിനാൻസ് ഇന്റലിജൻസ് വിഭാഗത്തെ അറിയിച്ചിരിക്കണമെന്ന നിബന്ധനയോടെയാണ് അംഗീകാരം നൽകിയത്.

K editor

Read Previous

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 5.2 ലക്ഷം പേർ

Read Next

ഗുരുവായൂര്‍ ക്ഷേത്ര സന്ദർശനത്തിൽ വിശദീകരണവുമായി കനയ്യ കുമാർ