ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ഫിഫ ലോകകപ്പിന്റെ ഫാൻസ് ടിക്കറ്റായ ‘ഹയ്യ കാർഡ്’ ഉടമകൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാനുള്ള സന്ദർശക വിസകള്‍ നൽകുന്നത് ആരംഭിച്ചു. സൗദി വിദേശകാര്യ മന്ത്രാലയം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച സന്ദർശന വിസയുടെ ഇലക്ട്രോണിക് സേവനമാണ് ഞായറാഴ്ച ആരംഭിച്ചത്.
ഇത്തരത്തിൽ വിസ ലഭിക്കുന്നവർക്ക് നവംബർ 11 മുതൽ സൗദിയിലെ ഏത് വിമാനത്താവളത്തിലും ഇറങ്ങുകയും 60 ദിവസം വരെ രാജ്യത്ത് താമസിക്കുകയും ചെയ്യാം. രാജ്യം വിട്ട് പോയാലും എത്ര തവണ വേണമെങ്കിലും മടങ്ങി വരികയും ചെയ്യാം. സൗദിയിൽ എത്തുന്നതിന് മുമ്പ് ഖത്തറിൽ പ്രവേശിച്ചിരിക്കണമെന്നവ്യവസ്ഥയില്ല.
സൗദി ഏകീകൃത വിസ പ്ലാറ്റ് ഫോം വഴി ഹയ്യ കാർഡ് ഉടമകൾക്ക് വിസയ്ക്ക് അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ആരോഗ്യ ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കിയ ശേഷം അപേക്ഷിച്ചാൽ ഓൺലൈനായി തന്നെ വിസ ലഭിക്കും.