ശനി, ഞായർ ജില്ലയ്ക്ക് കറുത്ത ദിനങ്ങൾ; വാഹനാപകടങ്ങളിൽ മരിച്ചത് മൂന്ന് പേർ

കാഞ്ഞങ്ങാട് :   ശനിയാഴ്ച ഉച്ചക്ക് ശേഷവും, ഞായറാഴ്ച രാത്രിയിലുമായി കാഞ്ഞങ്ങാട് കൊവ്വൽപ്പള്ളിയിലും ,ദേശീയപാത കാലിക്കടവിലും , പെരിയയിലുമുണ്ടായ വാഹനാപകടങ്ങളിൽ മരണപ്പെട്ടത് പോലീസുദ്യോഗസ്ഥനുൾപ്പെടെ മൂന്ന് പേർ. മാതുലനോടൊപ്പം സ്ക്കൂട്ടറിൽ പോകുന്നതിനിടെ റോഡിൽ തെറിച്ച് വീണ് ചെർക്കാപ്പാറ ചരളിക്കടവിലെ അഷറഫിന്റെ ഭാര്യ സുബൈദയാണ് 42, ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ലോറി കയറി മരിച്ചത്.

പള്ളിക്കര റോഡിൽ ചെർക്കാപ്പാറ ശ്രീനഗറിലായിരുന്നു അപകടം . സ്ക്കൂട്ടറിൽ നിന്നും തെറിച്ച് റോഡിൽ വീണ സുബൈദയുടെ മേൽ പിന്നാലെ വന്ന ടിപ്പർ ലോറി കയറുകയായിരുന്നു.  ഈ അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് മുൻപെ മണിക്കൂറുകൾക്കകം  കാലിക്കടവ് ദേശീയ പാതയിലുണ്ടായ അപകടത്തിൽ നീലേശ്വരത്തെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഏ.എസ്.ഐ കരിവെള്ളൂർ കുണിയൻ സ്വദേശി മനോഹരൻ 49 മരണപ്പെട്ടു.

വൈകീട്ട് ചീമേനിയിൽ നിന്നും സ്ക്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ നിന്നും വന്ന ലോറിയിടിച്ചാണ് അപകടം. ഞായറാഴ്ച രാത്രി  11 മണിയോടെ  കെ.എസ്. ടി. പി. റോഡിൽ കൊവ്വൽപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ തൈക്കടപ്പുറത്തെ പ്രവാസിയായ തമ്പാൻ 58 ആണ് മരണപ്പെട്ടത്. ഞായറാഴ്ച പടന്നക്കാട്ട്  മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് മറ്റൊരു അപകടവുമുണ്ടായി.   

LatestDaily

Read Previous

ജ്വല്ലറിപ്പണം തട്ടിയ റംല മുങ്ങി, ടവർ ലൊക്കേഷൻ കുടകിൽ

Read Next

അദ്വൈതിന്റെ മരണം: മാതാവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്