ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
താൻ ഏറെ കാത്തിരുന്ന കഥാപാത്രമാണ് പുതിയ ചിത്രമായ മൈക്കിലെ സാറയെന്ന് നടി അനശ്വര രാജൻ. പെണ്‍കുട്ടികളോടുളള സമൂഹത്തിന്റെ മനോഭാവമടക്കമുളള കാര്യങ്ങൾ ഉൾപ്പെടെ, സാറ കടന്നുപോകുന്ന മാനസിക പ്രശ്നങ്ങള്‍ റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നും അനശ്വര പറഞ്ഞു. ദുബായില്‍ ചിത്രത്തിന്റെ ജിസിസി റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ആണ്‍കുട്ടിയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയും ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടിയും , ഈയൊരു ഒറ്റവരികഥയാണ് തന്നെ സിനിമചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ചിത്രത്തിന്റെ സംവിധായകന് വിഷ്ണു ശിവപ്രസാദ് പറഞ്ഞു. കണ്ടന്റിനോട് നീതി പുലർത്തിയാണ് ചിത്രം പൂർത്തിയാക്കിയതെന്നും അദ്ദേഹം പ്രതികരിച്ചു
കേരളത്തിൽ നിന്നുള്ള പോസിറ്റീവ് പ്രതികരണങ്ങൾ തനിക്ക് സന്തോഷം നൽകിയെങ്കിലും ചിത്രം യുഎഇയിൽ റിലീസ് ചെയ്യുമ്പോൾ അത് വ്യത്യസ്തമായ അനുഭവമാണെന്നും നായകൻ രഞ്ജിത്ത് സജീവ് പറഞ്ഞു. സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയമെന്ന നിലയിൽ ചിത്രം വേറിട്ടുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.