സാനിറ്ററി പാഡുകളിൽ ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന രാസവസ്തുക്കളെന്ന് പഠനം

മിക്ക സ്ത്രീകളും ആർത്തവ സമയത്ത് സാനിറ്ററി പാഡുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.

ക്യാൻസറിനും വന്ധ്യതയ്ക്കും കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഇന്ത്യയിലെ സാനിറ്ററി പാഡുകളിൽ ഉണ്ടെന്ന് പുതിയ പഠനം കണ്ടെത്തി. ഇന്‍റർനാഷണൽ പൊല്യൂട്ടന്റ്‌സ് എലിമിനേഷൻ നെറ്റ്‍വർക്കിന്റെ ഭാഗമായ എൻജിഒ നടത്തിയ പഠന റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. 

“ഇത് ഭയാനകമായ ഒരു കണ്ടെത്തലാണ്, പ്രത്യേകിച്ച് ഇന്ത്യയിലെ കൗമാരക്കാരായ ഓരോ നാലിൽ മൂന്ന് പേരും സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നു എന്നത് കണക്കിലെടുക്കുമ്പോൾ. കാർസിനോജനുകൾ, പ്രത്യുൽപ്പാദന വിഷവസ്തുക്കൾ, എൻഡോക്രൈൻ ഡിസ്‌റപ്റ്ററുകൾ എന്നിവ പോലുള്ള വിഷ രാസവസ്തുക്കൾ ഉൾപ്പെടെ, പൊതുവായി ലഭ്യമായ സാനിറ്ററി ഉൽപ്പന്നങ്ങളിൽ നിരവധി ദോഷകരമായ രാസവസ്തുക്കൾ കണ്ടെത്തുന്നത് ഞെട്ടിക്കുന്നതാണ്”, ഗവേഷകരിൽ ഒരാളും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. അമിത് പറഞ്ഞു.

K editor

Read Previous

റേഷൻ വ്യാപാരികളുടെ കമ്മീഷൻ മുടങ്ങില്ല; സമരത്തിൽ നിന്നും പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി

Read Next

സമൻസ് കൈപ്പറ്റാനാകുക പ്രായപൂർത്തിയായ പുരുഷന്; ലിംഗ വിവേചനം പരിശോധിക്കാൻ സുപ്രീംകോടതി