സാനിയ: സഹോദരൻ മൊഴി നൽകി

കാഞ്ഞങ്ങാട്: മടിക്കൈ പത്താംതരം പെൺകുട്ടി സാനിയ 14, ആത്മഹത്യ ചെയ്ത സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരൻ സനലിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. സഹോദരന്റെ മൊഴിയിൽ പെങ്ങളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആർക്കെതിരെയും ആരോപണങ്ങൾ ഒന്നുമില്ല. സാനിയയുടെ മൂത്തസഹോദരനായ സനൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ജോലി തേടുകയാണ്. സാനിയയുടെ മാതാവ് പുഷ്പയുടെ മൊഴി രേഖപ്പെടുത്താൻ ഇന്നലെയും കഴിഞ്ഞില്ല. ഏകമകൾ നഷ്ടപ്പെട്ട ദുഃഖഭാരത്തിൽ നിന്ന് പുഷ്പ  ഇനിയും മോചിതയായിട്ടില്ല. ഇക്കാരണത്താലാണ് മാതാവിന്റെ മൊഴിയെടുക്കാൻ കേസ്സന്വേഷണ സംഘത്തിന് കഴിയാതെ പോയത്.

Read Previous

മെട്രോ മുഹമ്മദ് ഹാജിയുടെ നില ഗുരുതരം

Read Next

ഭർതൃമതിയോട് കടം വാങ്ങിയ പണം തിരിച്ചു കൊടുത്തില്ല