സംഘപരിവാര്‍ മാതൃകയിലുള്ള കൊടി; സിപിഐഎം പ്രവർത്തകർ ഗണേശോത്സവാഘോഷത്തിൽ പങ്കെടുത്തതിൽ വിവാദം

പാലക്കാട്: വിനായക ചതുർത്ഥി നിമജ്ജന ശോഭായാത്രയിൽ സംഘപരിവാർ മാതൃകയിലുള്ള പതാകകൾ ഉപയോഗിച്ച് സി.പി.ഐ.എം പ്രവർത്തകർ പങ്കെടുത്തതിൽ വിവാദം. പാലക്കാട് ചിറ്റൂർ അഞ്ചാം മൈലിലാണ് സംഭവം. വിപ്ലവ ഗണേശോത്സവം എന്ന പേരിലാണ് ശോഭായാത്ര സംഘടിപ്പിച്ചത്. സി.പി.ഐ.എം പ്രാദേശിക നേതാക്കളും പ്രവർത്തകരും ഗണേശോത്സവത്തിൽ പങ്കെടുത്തിരുന്നു.

ഇതിന്‍റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. അതേസമയം, മഞ്ഞക്കൊടിയാണ് ഉപയോഗിച്ചതെന്നും കാവിക്കൊടിയല്ലെന്നും സിപിഐഎം നേതാക്കൾ പറഞ്ഞു. പ്രദേശത്തെ ഒരു ക്ഷേത്രം കേന്ദ്രീകരിച്ചുള്ള ജനകീയ പരിപാടിയാണിതെന്ന് സി.പി.ഐ.എം നല്ലേപ്പിള്ളി-2 ലോക്കൽ സെക്രട്ടറി സി.ശിവൻ പറഞ്ഞു.

K editor

Read Previous

സമുദായച്ചുവയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ഹർജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

Read Next

കേരള എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റ് ഇന്ന് 12.30ന് പ്രഖ്യാപിക്കും‌