സാന്ദ്രാ തോമസ് നിർമാണത്തിലേക്ക്; ആദ്യ ചിത്രം ‘നല്ല നിലാവുള്ള രാത്രി’

നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് കാന്തല്ലൂരിൽ സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ആദ്യ ചിത്രം നിർമ്മിക്കുന്നു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്.

സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്‍റെ അരങ്ങേറ്റ ചിത്രമായ “നല്ല നിലാവുള്ള രാത്രി” സംവിധാനം ചെയ്യുന്നത് നവാഗതനായ മർഫി ദേവസിയാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് കാന്തല്ലൂരിലെ വൃന്ദാവൻ ഗാർഡൻസിൽ ആരംഭിച്ചു.

ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് ഈ മാസ് ആക്ഷൻ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read Previous

ഓണാഘോഷത്തിൽ പങ്കെടുക്കാത്തത് ഭിന്നതകൊണ്ടല്ല: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Read Next

രാജ്യത്ത് ഇലക്ട്രിക് ഹൈവേകള്‍ വരുന്നു