മരം- പൂഴി കല്ലുകടത്ത് ബന്ധം ഗ്രേഡ് എസ്ഐയേയും ഏഎസ്ഐയേയും സ്ഥലം മാറ്റി

ചെറുവത്തൂർ: ചീമേനി പോലീസിൽ പൂഴി-മരം- കല്ലു കടത്തുകാരുമായി നിരന്തര ബന്ധമുള്ള രണ്ട് പോലീസുദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റി. കൊടക്കാട് സ്വദേശി പി.വി. രാമചന്ദ്രനെ എസ് സിപിഒ 1120 ഹോസ്ദുർഗ്ഗ് സ്റ്റേഷനിലേക്ക് മാറ്റി. ഗ്രേഡ് ഏഎസ്ഐ, രമേശനെ ബേക്കൽ പോലീസ് സ്റ്റേഷനിലേക്കും സ്ഥലം മാറ്റി. സ്റ്റേഷൻ പരിധിയിൽ നാളുകളായി മരം, പൂഴി കല്ലുകടത്തിന് രാപ്പകൽ ഒത്താശ ചെയ്തു കൊടുക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഇരുവരെയും സ്ഥലം മാറ്റിയത്.

രമേശൻ പൂച്ചോൽ ആണ് ചീേമനി സ്റ്റേഷനിൽ സബ് ഇൻസ്പെക്ടർ.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ മനോഹരൻ കുണിയനും, ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൽ രാജൻ കാങ്കോലും സേവനമനുഷ്ടിക്കുന്നുണ്ടെങ്കിലും, സ്റ്റേഷനിൽ നടമാടുന്ന വഴിവിട്ട സംഭവങ്ങൾ ഇരുവരും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് മറച്ചു വെച്ചതു മൂലം ചീമേനി പ്രദേശത്ത് സ്ഥലം മാറ്റം ചെയ്യപ്പെട്ട ഇരു പോലീസുദ്യോഗസ്ഥരും നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്നു. നാട്ടുകാർ നേരിട്ട് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി, എസ്പി ഒരു ഡിവൈഎസ്പിയെ രാത്രിയിൽ ചീമേനിയിലിറക്കി ബോധ്യപ്പെട്ടതിന് ശേഷമാണ് ഇരുവരെയും സ്ഥലം മാറ്റിയത്.

LatestDaily

Read Previous

ഡോ. മുഹമ്മദ്കുഞ്ഞി അന്തരിച്ചു

Read Next

ലീഗ്-കോൺഗ്രസ് വിമതരെ പാർട്ടി പുറത്താക്കി