സത്യം തെളിയുംവരെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; സനല്‍കുമാര്‍ ശശിധരന്‍

കൊച്ചി: തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയുന്നത് വരെ സിനിമ ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവീനോ തോമസിനെ നായകനാക്കി സംവിധാനം ചെയ്ത ‘വഴക്ക്’ രണ്ടാമത് ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ലോകസിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്.

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് വഴക്ക്. ലോക്ക്ഡൗണിന് മുമ്പ് ചിത്രീകരിച്ച ചിത്രം 2021 ൽ പൂർത്തിയായിരുന്നു. നടി മഞ്ജു വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സനൽകുമാർ ശശിധരനെതിരെ കേസെടുത്തത്.

തന്നെ വേട്ടയാടുന്നുവെന്ന് കാണിച്ച് മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. എന്നാൽ താൻ വിവാഹാഭ്യർത്ഥന നടത്തുക മാത്രമാണ് ചെയ്തതെന്ന് സനൽ കുമാർ ശശിധരൻ പറഞ്ഞു. പരാതിയെ തുടർന്ന് ഈ വർഷം മേയിൽ കൊച്ചിയിൽ വച്ച് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

K editor

Read Previous

ലിംഗ വ്യത്യാസം കുറക്കുന്നതിൽ ഇന്ത്യയെക്കാള്‍ മികച്ച രാജ്യം സൗദി അറേബ്യ

Read Next

ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി