സോള്‍ട്ട് ആൻഡ് പെപ്പറിലെ അഭിനേതാവ് മൂപ്പന്‍ കേളു അന്തരിച്ചു

കല്‍പ്പറ്റ: സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ അഭിനേതാവ് മൂപ്പന്‍ വരയാല്‍ നിട്ടാനി കേളു (90) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.

സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ മൂപ്പൻ എന്ന കഥാപാത്രത്തെയാണ് കേളു അവതരിപ്പിച്ചത്. പഴശ്ശിരാജ, ഉണ്ട, ബ്ലാക്ക് കോഫി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായിരുന്നു.

ഭാര്യ മീനാക്ഷി. പുഷ്പ, രാജൻ, മണി, രമ എന്നിവർ മക്കളാണ്. ശവസംസ്കാരം ബുധനാഴ്ച നടക്കും.

Read Previous

8 വിസിമാരുടെ മുഴുവൻ ശമ്പളവും തിരികെ പിടിക്കാനൊരുങ്ങി രാജ്ഭവൻ

Read Next

ലോകത്തിലെ ഏറ്റവും നീളമുള്ള ശീതീകരിച്ച നടപ്പാത; റെക്കോര്‍ഡ്‌ നേടി ഉം അല്‍ സമീം പാര്‍ക്ക്