രക്തം വാർന്ന് അബോധാവസ്ഥയിൽ കാണപ്പെട്ട യുവാവ് മരണപ്പെട്ടു

കാഞ്ഞങ്ങാട്: പുല്ലൂർ വിഷ്ണുമംഗലത്തെ വാടക വീട്ടിൽ രക്തം വാർന്ന് അബോധാവസ്ഥയിൽ കാണപ്പെട്ട വെള്ളൂർ പുതിയങ്കാവ് സ്വദേശി മരണപ്പെട്ടു. പുതിയങ്കാവ് എ.കെ.ജി. മന്ദിരത്തിന് സമീപത്തെ പി സി.ചാത്തുകുട്ടി നായനാർ – കെ. ഭാരതി അമ്മ ദമ്പതികളുടെ മകൻ അജീഷാണ് 41, മരണപ്പെട്ടത്.  മാർക്കറ്റിംഗ് കമ്പനിയിൽ സെയിൽ ഓഫീസറായി ജോലി ചെയ്യുന്ന അജീഷിനെ ഇന്നലെ രാവിലെയാണ് പുല്ലൂർ വിഷ്ണുമംഗലത്തെ വാടക വീട്ടിലെ സിറ്റൗട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും, മരണപ്പെടുകയായിരുന്നു.

ഭാര്യ. സ്നേഹ ( കാഞ്ഞങ്ങാട് സൺ റൈസ് ആശുപത്രി, നഴ്സ്, പുല്ലൂർ )മകൾ: ആരാധ്യ. സഹോദരി അജിത (മുകുന്ദാ ആശുപത്രി പയ്യന്നൂർ ).  ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കോവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.

LatestDaily

Read Previous

വിദ്യാർതഥിയെ പീഡിപ്പിച്ച പ്രിൻസിപ്പാൾ മുൻകൂർ ജാമ്യം തേടി; പ്രതി തിരുവനന്തപുരത്ത്

Read Next

ന്യൂമോണിയ ബാധിച്ച് പടന്നക്കാട് സ്വദേശി ഷാർജയിൽ മരിച്ചു