മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യ വിൽപ്പന; സിപിഎം അംഗം അറസ്റ്റിൽ

പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ വിദേശമദ്യം വിൽക്കുന്നതിനിടെ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. ചെർപ്പുളശ്ശേരി ഹൈസ്കൂൾ റോഡ് ബ്രാഞ്ച് അംഗവും മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ സുരേഷ് ബാബു എന്ന മുത്തപ്പൻ ബാബുവിനെയാണ് (42) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 270 ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു.

സുരേഷ് ബാബുവിനൊപ്പം മറ്റ് രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.  പ്രമോദ്, അബ്ദുൾ ഹക്കീം എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ. മാഹിയിൽ നിന്ന് കൊണ്ടുവന്ന് അട്ടപ്പാടിയിൽ ഉയർന്ന വിലയ്ക്ക് മദ്യം വിൽക്കുന്ന സംഘമാണ് ഇവർ. ചെർപ്പുളശ്ശേരിയിൽ സുരേഷ് ബാബുവിന്‍റെ വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിലാണ് അറുന്നൂറോളം മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.

വിദേശമദ്യം സ്ഥിരമായി വിൽക്കുന്ന സംഘമാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. മാഹിയിൽ നിന്ന് മദ്യവുമായി വന്ന വാഹനത്തിന് മുന്നിലും പിന്നിലും എസ്കോർട്ട് പോയ രണ്ട് വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

K editor

Read Previous

കോൺഗ്രസ് സംഘടനാ വിഷയങ്ങളിൽ നിന്ന് വിട്ട് നിന്ന് രാഹുൽ ഗാന്ധി

Read Next

സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു; എസ്ഐക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ