ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം പൂർത്തിയായി. 25,268 ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ ബാക്കി 25 ശതമാനവും ഓഗസ്റ്റ് മാസത്തെ മുഴുവൻ ശമ്പളവും നൽകി. കഴിഞ്ഞ ദിവസം യൂണിയൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ശമ്പള കുടിശ്ശിക ഓണത്തിന് മുമ്പ് തീർക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.
ശമ്പള കുടിശ്ശിക തീർക്കാൻ കെ.എസ്.ആർ.ടി.സിക്ക് സർക്കാർ 100 കോടി രൂപ അനുവദിച്ചിരുന്നു. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുമെന്ന വ്യവസ്ഥയിലാണ് പണം നൽകിയത്. ജീവനക്കാർക്ക് എത്രയും വേഗം പണം ലഭിക്കുന്ന തരത്തിൽ ഇന്ന് തന്നെ നടപടി സ്വീകരിക്കാൻ ധനവകുപ്പിന് നിർദേശം നൽകിയിരുന്നു.