സജി ചെറിയാന്റെ രാജി; മാധ്യമങ്ങളെ പ്രശംസിച്ച് ഹരീഷ് പേരടി

ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാൻ ഇന്നലെ വൈകിട്ടാണ് രാജിവച്ചത്. ഇതിന് പിന്നാലെ മാധ്യമങ്ങളെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തി. കേരളത്തിലെ മനുഷ്യാവകാശങ്ങളും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നത് മാധ്യമങ്ങളാണെന്നും താരം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഭരണകക്ഷികൾ പൊതുസ്ഥലത്ത് ശാന്തരാകാൻ പറയുകയും കടക്ക് പുറത്തെന്ന് പറയുകയും ചെയ്യുന്നുണ്ടെങ്കിലും മാധ്യമങ്ങളെ അവർ ഭയപ്പെടുമെന്ന് ഉറപ്പാണെന്നും താരം കുറിച്ചു.

Read Previous

സാമൂഹികമാധ്യമ കമ്പനികൾ ഇന്ത്യയിലെ നിയമം പാലിക്കണമെന്ന് ആവർത്തിച്ച് കേന്ദ്രം

Read Next

എം എസ് ധോണിക്ക് ഇന്ന് 41 വയസ്; പിറന്നാള്‍ ആഘോഷിച്ച് ക്യാപ്റ്റന്‍ കൂൾ