സാബു അബ്രഹാം കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ

കാഞ്ഞങ്ങാട്: വെസ്റ്റ് എളേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, സിപിഎം ജില്ലാ സിക്രട്ടറിയേറ്റംഗവുമായ സാബു അബ്രഹാമിനെ കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് തെരഞ്ഞെടുത്തു. കേരള ബാങ്കിന്റെ കാസർകോട് ജില്ലാ ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിലാണ് സാബു അബ്രഹാമിനെ കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡംഗമായി തെരഞ്ഞെടുത്തത്.

കേരള ബാങ്കിന്റെ കാസർകോട് ജില്ലയിൽ നിന്നുള്ള ഏക പ്രതിനിധിയാണ് സാബു അബ്രഹാം. സിപിഎമ്മിന്റെ എളേരി ഏരിയാ സിക്രട്ടറിയായിരുന്ന സാബു അബ്രഹാം ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ ഭാരവാഹിയായിരുന്നു. എസ്എഫ്ഐയിലെ പ്രവർത്തനത്തിലൂടെയാണ് ഇടതു രാഷ്ട്രീയത്തിൽ സജീവമായത്.

Read Previous

ആടുമോഷ്ടാക്കൾ അറസ്റ്റിൽ മത്സ്യവിൽപ്പനക്കാരെന്ന വ്യാജേന വാഹനത്തിൽ കറങ്ങി മോഷണം

Read Next

നീലേശ്വരം കവർച്ച : കുപ്രസിദ്ധ മോഷ്ടാവ് വിറകൻ രാധാകൃഷ്ണൻ അറസ്റ്റിൽ