മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട തുറന്നു; ഭക്തരുടെ തിരക്ക്

ശബരിമല: മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി നട തുറന്നു. തുടർന്ന് പുതിയ ശബരിമല മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി, മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരി എന്നിവർക്ക് സ്വീകരണം നൽകി. അയ്യപ്പനെ കാണാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണു മേൽശാന്തിമാരെ അവരോധിക്കുക. ഇന്ന് നിലവിലെ മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ഹരിവരാസനം പാടി നട അടച്ച് മലയിറങ്ങും. വൃശ്ചികം രാശിയുടെ ആദ്യ ദിവസമായ വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് നട തുറക്കും. ഈ മാസം 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡലകാലം. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ നടക്കും. മകരവിളക്ക് തീർത്ഥാടനത്തിനായി ഡിസംബർ 30ന് ക്ഷേത്രം തുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

K editor

Read Previous

വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ജനുവരിയില്‍ ഷൂട്ടിങ് തുടങ്ങിയേക്കും

Read Next

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കങ്ങളുമായി സര്‍ക്കാര്‍