രൂപ യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധ്യതയേറുന്നു

ഡൽഹി: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസുമായി (യുപിഐ) ബന്ധിപ്പിച്ച് രൂപയുടെ വിദേശ വ്യാപാരത്തിന്‍റെ ചെലവ് കുറയ്ക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ശ്രമിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ഇത്തരം വ്യാപാരവുമായി ബന്ധപ്പെട്ട് സെൻട്രൽ ബാങ്ക് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചർച്ച നടത്തി വരികയാണ്. നിലവിൽ രണ്ട് രാജ്യങ്ങളിലെ ബാങ്കുകൾ വഴിയാണ് രൂപയുടെ വിദേശവ്യാപാരം നടക്കുന്നത്.

ഇത് പിന്നീട് പണത്തെ പ്രാദേശിക വിനിമയ മൂല്യമാക്കി മാറ്റുന്നു. അവിടെ ഉപഭോക്താക്കൾ 10 ശതമാനം വരെ കമ്മീഷൻ നൽകണം. മാത്രമല്ല, ഈ പ്രക്രിയ ചെലവേറിയതും സമയമെടുക്കുന്നതുമാണ്. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പേയ്മെന്‍റ് സിസ്റ്റങ്ങളിലൊന്നാണ് യുപിഐ. രൂപയിലുള്ള വിദേശ വ്യാപാരത്തെ യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ചെലവ് കുറയ്ക്കാനും തൽക്ഷണ പണ കൈമാറ്റം നടത്താനും കഴിയും.

ഉക്രൈനിലെ യുദ്ധത്തെ തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും ധനനയം കർശനമാക്കിയതും സാമ്പത്തിക വിപണികളിലെ അസ്ഥിരതയ്ക്ക് കാരണമായി. ഇത് വില വർദ്ധിപ്പിക്കാൻ ദക്ഷിണേഷ്യൻ സമ്പദ് വ്യവസ്ഥസ്ഥയിൽ സമ്മർദ്ദം ചെലുത്തി. അതിനാൽ, വില സ്ഥിരതയ്ക്ക് മുൻഗണന നൽകണം. സാമ്പത്തിക വീണ്ടെടുപ്പ് തുടരുമ്പോൾ ദക്ഷിണേഷ്യൻ മേഖലയിലെ സമ്പദ്ഘടനയുടെ വളർച്ചാ സാധ്യതകൾ ഉയർത്താൻ ഘടനാപരമായ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

K editor

Read Previous

സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍

Read Next

ഉത്തരാഖണ്ഡിൽ വീടുകളില്‍ വിള്ളല്‍; 600 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും