ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വാഷിങ്ടൻ: ഇന്ത്യൻ വംശജയായ 44 കാരി രൂപാലി എച്ച് ദേശായിയെ അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് നിയമനം. ഈ പദവി വഹിക്കുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി.
29നെതിരെ 67 വോട്ടുകൾക്കാണ് രൂപാലിയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം നൽകിയത്. 2000ൽ അരിസോണ സ്കൂൾ ഓഫ് ലോയിൽ നിന്ന് ബിരുദം നേടുകയും 2005 ൽ അരിസോണ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടുകയും ചെയ്ത രൂപാലി ഈ കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയാണ്.