വീട് വിട്ട വിമുക്ത ഭടനെയും, ഭർതൃമതിയെയും കണ്ടെത്താനായില്ല

തൃക്കരിപ്പൂർ:  ഇടയിലക്കാട്ട് നിന്നും കാണാതായ വിമുക്ത ഭടനെയും ഒപ്പമുള്ള പ്രവാസിയുടെ ഭാര്യയെയും കണ്ടെത്താനാകാതെ പോലീസ്. ഏപ്രിൽ 17 നാണ് ഇടയിലക്കാട് നിന്നും വിമുക്ത ഭടൻ  ടി. പി. രഘുത്തമനെയും, ഇടയിലക്കാട്ടെ പ്രവാസിയുടെ ഭാര്യ റജീനയെയും കാണാതായത്. പയ്യന്നൂർ മൂരിക്കൊവ്വലിലെ സുഹൃത്ത് ജിലേഷിന്റെ കാറിൽ കാഞ്ഞങ്ങാട്ടെത്തിയ രഘൂത്തമൻ കാർ പുതിയകോട്ടയിൽ ഉപേക്ഷിച്ച ശേഷമാണ് റജിനയോടൊപ്പം രക്ഷപ്പെട്ടത്.

പയ്യന്നൂരിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ രഘൂത്തമൻ മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്തിരുന്നു. ഇതിനു ശേഷം ഫോൺ തുറന്നിട്ടില്ല. സെക്കൻറാബാദിൽ സൈനിക സേവനത്തിലായിരുന്ന രഘൂത്തമൻ 2021 മാർച്ച് 3– നാണ് സേവനത്തിൽ നിന്നും വിരമിച്ചത്. സേവനത്തിൽ നിന്നും വിരമിക്കുമ്പോൾ ലഭിക്കുന്ന മുഴുവൻ തുകയും സ്വന്തം അക്കൗണ്ടിലെത്തിയതിന് പിന്നാലെയാണ് രഘൂത്തമൻ, ബിജുവിന്റെ ഭാര്യക്കൊപ്പം വീടുവിട്ടത്. രണ്ട് പേർക്കും 2 മക്കൾ വീതമുണ്ട്. മക്കളെയുപേക്ഷിച്ചാണ് കമിതാക്കൾ വീടുവിട്ടത്. രഘൂത്തമന്റെ ഭാര്യ ജിഷ ഏഴിലോട് സ്വദേശിനിയാണ്. സേവനത്തിൽ നിന്നും വിരമിച്ച് നാട്ടിലെത്തിയതിന് പിന്നാലെ രഘൂത്തമൻ ഭാര്യയുടെ പേരിൽ ഒരു ഹൗസ് ബോട്ട് വാങ്ങിയിരുന്നു.

അയൽ വാസിയായ റജീനയുമായി ഇദ്ദേഹം ഒരു വർഷത്തോളമായി അടുപ്പത്തിയിരുന്നു.  ഇരുവരും മൊബൈൽ ഫോൺ സ്വിച്ചോഫ് ചെയ്തതിനാൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

LatestDaily

Read Previous

വിധുബാലയ്ക്ക് എതിരെ കടുത്ത നടപടികളുണ്ടാവില്

Read Next

വോട്ടുമറിക്കാൻ മടിക്കൈയിൽ ഇടനില സംഘം കരുക്കൾ നീക്കി