വീടുവിട്ട ഭർതൃമതി മഞ്ചേരിയിൽ

കാഞ്ഞങ്ങാട്: പെരിയ മൂന്നാംകടവിൽ നിന്നും വീടുവിട്ട ഭർതൃമതിയെ കാമുകനൊപ്പം മഞ്ചേരിയിൽ കണ്ടെത്തി. മൂന്നാംകടവിലെ പ്രഭാകരന്റെ ഭാര്യ ദീപ്തിയെയാണ് 32, ബേക്കൽ പോലീസ് കാമുകനൊപ്പം മലപ്പുറം മഞ്ചേരിയിൽ  കണ്ടെത്തിയത്.

മഞ്ചേരി സ്വദേശിയായ റബ്ബർ ടാപ്പിംഗ് തൊഴിലാളി മാർട്ടിനൊപ്പമാണ് എട്ടുവയസ്സുള്ള മകനുമായി ദീപ്തി താമസിച്ചിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർതൃമതിയെ കണ്ടെത്തിയത്. മാർട്ടിൻ നേരത്തെ മൂന്നാംകടവ് ഭാഗത്ത് റബ്ബർ ടാപ്പിംഗിനെത്തിയ സമയം ദീപ്തിയുമായി പരിചയത്തിലായിരുന്നു. അടുത്ത കാലത്ത് ഇരുവരും ഫേസ്ബുക്കിലൂടെ വീണ്ടും കണ്ടുമുട്ടുകയും പ്രണയബദ്ധരാവുകയുമായിരുന്നു.

നാല് ദിവസം മുമ്പ് രണ്ട് മക്കളിൽ ഇളയ കുട്ടിയുമായി വീടുവിട്ട ദീപ്തി മഞ്ചേരിയിലെത്തി മാർട്ടിനൊപ്പം താമസമാരംഭിക്കുകയായിരുന്നു. ബേക്കൽ പോലീസ് മഞ്ചേരിയിലെത്തി ദീപ്തിയെയും മകനെയും നാട്ടിലെത്തിച്ചു. മാർട്ടിനൊപ്പം പോകാൻ  താൽപര്യമുള്ളതായി ദീപ്തി പോലീസിനോട് പറഞ്ഞു. യുവതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

Read Previous

സ്വാഗത് ഭണ്ഡാരി രൺബീർ കാസർകോട്ടെ ആദ്യ വനിതാ കലക്ടർ

Read Next

ഇൻഡോർ സ്റ്റേഡിയത്തിന് കൗൺസിൽ അനുമതിയില്ല, ഒന്നര ഏക്കർ ഭൂമിയിൽ തിരക്കിട്ട് സ്റ്റേഡിയം നിർമ്മാണം