ബന്ധുക്കൾ ബംഗ്ളൂരുവിലെത്തിയപ്പോൾ കമിതാക്കൾ കാഞ്ഞങ്ങാട്ടേക്ക് മടങ്ങി പോലീസിൽ ഹാജരായി

കാഞ്ഞങ്ങാട് : ബന്ധുക്കളും പോലീസും ബംഗ്ളൂരുവിലെത്തിയപ്പോൾ ,ബംഗ്ളൂരുരുവിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയ കമിതാക്കൾ ഹൊസ്ദുർഗ് പോലീസിൽ ഹാജരായി. അജാനൂർ ഇഖ്ബാൽ ജംഗ്ഷനിലെ 19 കാരിയായ കോളേജ് വിദ്യാർത്ഥിനിയും ഇഖ്ബാൽ ജംഗ്ഷനിലെ പ്രവാസി നാസറുമാണ് 24, ഇന്ന് രാവിലെ ഹൊസ്ദുർഗ് പോലീസിൽ ഹാജരായത്. നാസറിനൊപ്പം പോകാൻ താത്പര്യമാണെന്ന് പെൺകുട്ടി പോലീസിനെ അറിയിച്ചു.

വിദ്യാർത്ഥിനിയെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാത്രി ഒന്നര മണിയോടെ വീടിന്റെ സൺഷൈയ്ഡിലൂടെ ഇറങ്ങിയാണ് പെൺകുട്ടി നാസറിനൊപ്പം ബംഗ്ളൂരുവിലേക്ക് കടന്നത്. കമിതാക്കൾ ബംഗ്ളൂരുവിലുള്ളതായി ടവർ ലൊക്കേഷൻ സിഗ്നൽ ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോലീസിനെയും കൂട്ടി ബംഗ്ളൂരുവിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

പോലീസ് അന്വേഷിച്ച് വരുന്ന വിവരമറിഞ്ഞ കമിതാക്കൾ ബംഗ്ളൂരുവിൽ നിന്നും തിരിച്ച് ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തുകയാണുണ്ടായത്. രാത്രി കമിതാക്കളുടെ ടവർ ലൊക്കേഷൻ ഉപ്പിനങ്ങാടിയിലെ ടവർ പരിധിയിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു. കമിതാക്കൾ കാഞ്ഞങ്ങാട്ടേക്ക് മടങ്ങിയതറിഞ്ഞ ബന്ധുക്കളും പോലീസും രാവിലെ ബംഗ്ളൂരുവിൽ നിന്നും നാട്ടിലേക്ക് തിരിച്ചു.

LatestDaily

Read Previous

പോലീസിന് കൊലപാതക രീതി കാണിച്ചു കൊടുത്ത് ഷാഹിന

Read Next

ബേക്കലിൽ വീണ്ടും പിടിച്ചുപറി; വീട്ടമ്മയുടെ 5 പവൻ മാല സ്കൂട്ടറിലെത്തി തട്ടിപ്പറിച്ചു