വിവരാവകാശ വീഴ്ച: പോലീസ് ഉദ്യോഗസ്ഥന് പിഴശിക്ഷ

അമ്പലത്തറ: വിവരാവകാശ അപേക്ഷയിൽ അപൂർണ്ണവും തെറ്റായതുമായ വിവരങ്ങൾ നൽകിയ പോലീസ് ഉദ്യോഗസ്ഥന് സംസ്ഥാന വിവരാവകാശ കമ്മീഷൻ 2500 രൂപ പിഴ വിധിച്ചു.

ഇരിയ മുട്ടിച്ചരലിലെ ടി.വി. മദനൻ സംസ്ഥാന വിവരാവകാശ കമ്മീഷന് നൽകിയ പരാതിയിലാണ് നടപടി. അമ്പലത്തറ പോലീസിൽ രജിസ്റ്റർ ചെയ്തിരുന്ന 399/16, 87/17 നമ്പർ കേസുകളെക്കുറിച്ച് അന്നത്തെ അമ്പലത്തറ എസ് ഐ ആയിരുന്ന എംഇ. രാജഗോപാലിന് നൽകിയ വിവരാവകാശ അപേക്ഷയിലാണ് ടി.വി.മദനന് കളവായ മറുപടി നൽകിയത്.

മദനന്റെ  പരാതിയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ എംഇ. രാജഗോപാലിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എസ്ഐ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെത്തുടർന്നാണ് ഇദ്ദേഹത്തിന് 2500 രൂപ പിഴ വിധിച്ച് വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത്. പിഴയടച്ചില്ലെങ്കിൽ ശമ്പളത്തിൽ  നിന്നും പിടിക്കാനാണ് നിർദ്ദേശം. അമ്പലത്തറ എസ് ഐ ആയി സേവനമനുഷ്ടിച്ചിട്ടുള്ള എംഇ. രാജഗോപാൽ നിലവിൽ പെരിങ്ങോം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറാണ്.

Read Previous

ചെറുവത്തൂരിൽ സീറ്റിനെച്ചൊല്ലി കോൺഗ്രസ്സ് – ലീഗ് തമ്മിലടി

Read Next

ഭർതൃമതി വീടുവിട്ടത് ടിക്ടോക്കിൽ പരിചയപ്പെട്ട ഓട്ടോ ഡ്രൈവർക്കൊപ്പം