റിട്ട. ബാങ്ക് മാനേജരുടെ ദ്യശ്യം ക്യാമറയിൽ; അന്വേഷണം മംഗ്ളുരൂവിൽ

കാഞ്ഞങ്ങാട്:  വീട്ടിൽ നിന്നും അപ്രത്യക്ഷനായ, ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് മാനേജർ  അലാമിപ്പള്ളിയിലെ പി. വി. ബാലകൃഷ്്ണന്റെ 64, സി. സി.ടി. വി ദ്യശ്യങ്ങൾ പോലീസിന് ലഭിച്ചു.

കാഞ്ഞങ്ങാട് സൗത്തിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലുള്ള സി. സി. ടി. വിയിലാണ് ബാലകൃഷ്ണന്റെ ദ്യശ്യം പതിഞ്ഞിട്ടുള്ളത്. 2020 സപ്തംബർ 1 ന് രാത്രി അലാമിപ്പള്ളി  ഫ്രണ്ട്സ് ക്ലബ് പരിസരത്തുള്ള വീട്ടിൽ നിന്നാണ് ബാലകൃഷ്ണൻ അപ്രതൃക്ഷനായത്. ബാലകൃഷ്ണൻ അടുക്കള വാതിൽ തുറന്ന് വീടുവിട്ട അതേ ദിവസം രാത്രി 1.30 മണിക്കുള്ള ക്യാമറ ദ്യശ്യമാണ്  പോലീസിന് ലഭിച്ചത്.

വെള്ള മുണ്ടും ഷർട്ടും ധരിച്ച, ചിത്രം അൽപ്പ അവ്യക്തമായതിനാൽ പ്രസ്തുത സി. സി. ടി. വി ദ്യശ്യം ഭാര്യ ഷീല ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കണ്ട് ഉറപ്പിച്ചു ബാലകൃഷ്ണന്റെതാണ് സി. സി. ടി. വി ചിത്രമെന്ന് ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കിയ സാഹചര്യത്തിൽ ദേശീയപാത കാഞ്ഞങ്ങാട് സൗത്തിൽ   കിഴക്ക് ഭാഗങ്ങളിലും പടിഞ്ഞാറു പ്രദേശങ്ങളിലുമായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ബാലകൃഷ്ണനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടു. അദ്ദേഹത്തിന് എന്തെങ്കിലും  അപകടം സംഭവിച്ചിരിക്കാനുള്ള സാധ്യത പോലീസ്  തള്ളിക്കളയുന്നു. അദ്ദേഹം ബോധപൂർവ്വം വീട്ടിൽ നിന്നും മാറി നിൽക്കുകയാണെന്നാണ് പോലീസിന്റം സംശയം    മംഗളുരൂവിലെ ക്ഷേത്രങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ പോകാനുള്ള സാധ്യത കണക്കിലെടുത്ത് ഹോസ്ദുർഗ് പോലീസ് കേസ്സന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചു. സെൽഫോൺ കൊണ്ടു പോകാത്തതിനാൽ സൈബർസെൽ കേന്ദ്രികരിച്ച് അന്വേഷണം നീക്കാനും പോലീസിനായില്ല.

മംഗളുരു കേന്ദ്രീകരിച്ചാണ് പ്രധാനമായും പോലീസന്വേഷണം ഇപ്പോൾ നീക്കുന്നത്. കൂടുതൽ  സി. സി. ടി. വി ക്യാമറകൾ പോലീസ് പരിശോധിക്കും. മംഗളുരൂ പോലീസിന്റെ സഹായവും തേടും.

LatestDaily

Read Previous

ഓട്ടോ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചു

Read Next

ടാറ്റാ കോവിഡ് ആശുപത്രി നാടിന് സമർപ്പിച്ചു