റിട്ട. ബാങ്ക് മാനേജർ ബാലകൃഷ്ണൻ കാണാമറയത്തു തന്നെ

കാഞ്ഞങ്ങാട് : വീട്ടുകാരെല്ലാം ഗാഢ നിദ്രയിലാണ്ടിരിക്കെ  അടുക്കള വാതിൽ തുറന്ന് അപ്രത്യക്ഷനായ ഹൊസ്ദുർഗ്  സഹകരണ ബാങ്കിന്റെ മുൻമാനേജർ അലാമിപ്പള്ളി ഫ്രണ്ടസ് ക്ലബ്ബിന് സമീപം താമസിക്കുന്ന ബാലകൃഷ്ണൻ 64, കഴിഞ്ഞ രണ്ടാഴ്ചയിൽ കൂടുതലായി കാണാമറയത്തു തന്നെ.

കാസർകോട് ജില്ലയിലും മംഗ്ളൂരുവും കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തിരച്ചിലിൽ പ്രയോജനമുണ്ടായില്ല. രാത്രി വീടുവിട്ടതിന് ശേഷം ദേശീയ പാത വഴി ബാലകൃഷ്ണൻ നടന്നു വരുന്നതായുള്ള സി. സി. ടി. വി ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ച തുമ്പ്.

തീർത്ഥാടനത്തിന് പോയിരിക്കാമെന്ന നിഗമനത്തിൽ കർണാടകയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. അപ്രത്യക്ഷനാകുന്നതിന് തലേ ദിവസം ബാലകൃഷ്ണന് പനി ബാധിച്ചിരുന്നു.

പരിശോധനയിൽ കോവിഡ് പോസിറ്റിവാകുമോയെന്ന ഭീതി അദ്ദേഹത്തെ അലട്ടിയിരുന്നു.

സെൽഫോൺ  വീട്ടിൽ തന്നെ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതിനാൽ , സൈബർ സെൽ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണവും വഴിമുട്ടി ഹൊസ്ദുർഗ് പോലീസാണ് തിരോധാനത്തിൽ കേസ്സെടുത്ത്  അന്വേഷണം നടത്തുന്നത്.

Read Previous

ഗൃഹനാഥന്റെ ആത്മഹത്യ ഉദരരോഗം മൂലം

Read Next

വ്യാപാരിയെ വധിക്കാൻ ശ്രമിച്ച പ്രതികൾക്ക് റെയ്ഡ്