‘ഇന്ത്യയെ മാതൃകാ സമൂഹമാക്കുകയാണ് ആര്‍എസ്എസിന്റെ ലക്ഷ്യം’

ന്യൂഡല്‍ഹി: ഇന്ത്യയെ മാതൃകാ സമൂഹമാക്കി മാറ്റുകയാണ് ആർഎസ്എസിന്‍റെ ലക്ഷ്യമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞു. സമൂഹത്തെ ഉണർത്താനും ഒന്നിപ്പിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. അതിലൂടെ ലോകത്തിനാകെ മാതൃകയാകാൻ ഇന്ത്യയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസിന്‍റെ ഡൽഹി ഘടകം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാരുടെ അടിസ്ഥാന സ്വഭാവവും ഡിഎൻഎയും അവർ വ്യക്തികളായിട്ടല്ല ഒരു സമൂഹമായി ചിന്തിക്കുന്നു എന്നതാണ്. വ്യക്തിയെന്ന നിലയിലല്ല, സമൂഹത്തെ സേവിക്കാൻ ജനങ്ങൾ മുന്നോട്ടുവരണം. സമൂഹത്തെ ഉണർത്തുകയാണ് ലക്ഷ്യം.

ജീവിതത്തിന്‍റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി വ്യക്തികൾ രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ത്യാഗം ചെയ്യുകയും സംഭാവനകൾ നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു സമൂഹമായി വളരാൻ നമ്മൾ സമയമെടുത്തു, അതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; അരുവിക്കര ഡാം തുറക്കും

Read Next

നായയുടെ കടിയേറ്റ സ്ത്രീ വാക്സിനെടുത്തിട്ടും മരിച്ചു; പേവിഷബാധയാണോയെന്ന് സംശയം