ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
യാത്രക്കാരോടുള്ള ജീവനക്കാരുടെ മോശം പെരുമാറ്റം, കൺസഷൻ പാസ് വാങ്ങാൻ കുട്ടിയുമായി പോയ പിതാവിനെ മർദ്ദിച്ചതും ഉൾപ്പെടെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ് കെ.എസ്.ആർ.ടി. ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരന്റെ പേരിലുള്ള പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി എം.ഡിക്ക് എന്ന പേരിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പ്രിയപ്പെട്ട കെഎസ്ആർടിസി എംഡി,
ദിവസം 800 രൂപയും ചിലവും തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. പെൻഷനും വേണ്ട ഒരു പുണ്ണാക്കും വേണ്ട. പറ്റുമോ? 5000 ത്തിന് മുകളിൽ കളക്ഷൻ വന്നാൽ പിന്നീടുള്ള കളക്ഷന്‍ 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബാറ്റയും കൂടെ തന്നാൽ കളക്ഷൻ ഉണ്ടാക്കുന്നത് ഞങ്ങള്‍ കാണിച്ചു തരാം.
തൊഴില്‍ ഇല്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാർ പുറത്തു നിൽക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികൾ നെടുവീർപ്പിടുന്നത്. ആദ്യം പണിയെടുക്കൂ. എന്നിട്ടാവാം അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം. എന്ന് ഒരു പാവം പ്രൈവറ്റ് ബസ് ഡ്രൈവർ” എന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.