സെപ്തംബറിലെ ശമ്പളം നൽകാൻ വേണ്ടത് 50 കോടി; സർക്കാർ സഹായം തേടി കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് സെപ്തംബറിലെ ശമ്പളം നൽകാൻ സർക്കാർ സഹായം തേടി മാനേജ്മെന്റ്. ശമ്പളത്തിനായി 50 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശമ്പളം ഒക്ടോബർ 5ന് തന്നെ നൽകുമെന്ന് കെഎസ്ആർ‍ടിസി മുൻപ് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ ടിഡിഎഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക് നാളെ തുടങ്ങും. പണിമുടക്കിൽ പങ്കെടുക്കുന്നവർക്ക് ശമ്പളം അനുവദിക്കില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.

K editor

Read Previous

ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയൽ

Read Next

ഡോക്ടർമാർക്ക് ഡ്യൂട്ടി സമയത്ത് ചായ കൊടുക്കരുത്; സർക്കുലർ ഇറക്കി എയിംസ്