ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ആംബർ ഹേർഡിനെതിരെ മാനനഷ്ടക്കേസിൽ വിജയിച്ച നടൻ ജോണി ഡെപ്പിനോട് മടങ്ങിവരാൻ ഡിസ്നി അപേക്ഷിച്ചു എന്ന വാർത്തകൾ തെറ്റെന്ന് താരത്തിൻ്റെ പ്രതിനിധി. മുൻ ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ ഹേർഡിനെതിരായ കേസ് വിജയിച്ചതിനു ശേഷം ഡെപ്പിനോട് ഡിസ്നി മാപ്പപേക്ഷിച്ചു എന്നും പൈറേറ്റ്സ് ഓഫ് കരീബിയൻ സിനിമാപരമ്പരയിലെ ക്യാപ്റ്റൻ ജാക്ക് സ്പാരോ ആയി തിരികെയെത്താൻ അപേക്ഷിച്ചു എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു.
പൈറേറ്റ്സ് ഓഫ് ദി കരീബിയൻ ഫിലിം സീരീസിലെ ആറാമത്തെ ചിത്രത്തിനായും, ഡിസ്നി + സ്പിൻ-ഓഫ് സീരീസിനായും സ്റ്റുഡിയോ ഡെപ്പിനെ സമീപിച്ചതായി റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഡിസ്നി 300 മില്യൺ ഡോളർ നൽകിയാലും പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചിത്രത്തിൽ അഭിനയിക്കില്ലെന്ന് ഡെപ്പ് നേരത്തെ പറഞ്ഞിരുന്നു.
ജോണി ഡെപ്പിന് 15 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കേസ് തോറ്റ ആംബർഹേർഡിനോട് കോടതി ഉത്തരവിട്ടു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടെ, ഹേർഡ് 10.35 ദശലക്ഷം ഡോളർ നൽകേണ്ടിവന്നു. എന്നാൽ ഒരു കാരണവശാലും ഈ തുക ഹേർഡിന് നൽകാൻ കഴിയില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡും പ്രതികരിച്ചു. പണം വേണ്ടെന്ന് ഡെപ്പ് പ്രതികരിച്ചു. പണത്തിന് വേണ്ടിയല്ല കേസ് ഫയൽ ചെയ്തതെന്നും എന്നാൽ നീതിയാണ് വേണ്ടതെന്നും ഡെപ്പ് പറഞ്ഞു.