പ്രീ റിലീസ് ബിസിനസിലൂടെ മാത്രം 20 കോടി; ‘പടവെട്ട്’ സൂപ്പർ ഹിറ്റിലേക്ക്

നിവിൻ പോളി നായകനായി തിയേറ്ററുകളിലെത്തിയ ‘പടവെട്ട്’ മികച്ച പ്രതികരണങ്ങളുമായി വിജയകരമായി മുന്നേറുന്നു. 20 കോടി രൂപയുടെ പ്രീ-ബിസിനസ് ഉണ്ടായിരുന്ന ചിത്രത്തിന് മൂന്നാം ദിവസം ആദ്യ രണ്ട് ദിവസത്തേക്കാൾ കൂടുതൽ ബുക്കിംഗുകളാണ് ഇപ്പോൾ ലഭിക്കുന്നത്.

ചിത്രത്തിന്‍റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് വലിയ തുകയ്ക്കാണ് സ്വന്തമാക്കിയത്. സൂര്യ ടിവിയാണ് സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത്. ഏകദേശം 12 കോടി രൂപ മുടക്കി നിർമ്മിച്ച ചിത്രത്തിന്‍റെ വിദേശാവകാശവും വൻ തുകയ്ക്കാണ് വിറ്റുപോയത്. മികച്ച കളക്ഷൻ നേടി സൂപ്പർഹിറ്റിലേക്ക് മുന്നേറുകയാണ് ചിത്രം.

മാലൂർ ഗ്രാമത്തിലെ കർഷകരുടെ ജീവിതകഥ പറയുന്ന ചിത്രത്തിൽ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിൻ പോളി അവതരിപ്പിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിലെ മികച്ച കളക്ഷൻ നേടിയിരുന്നു. ദീപാവലി അവധി ദിനമായ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൂടുതൽ പ്രേക്ഷകർ തീയേറ്ററുകളിലെത്തുമെന്നതിനാൽ ചിത്രം വൻ വിജയമാകുമെന്ന് ഉറപ്പാണ്. ആദ്യ ദിവസത്തേക്കാൾ കൂടുതൽ ഹൗസ്ഫുൾ ഷോകളാണ് അടുത്ത ദിവസങ്ങളിൽ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

K editor

Read Previous

ആത്മഹത്യാ ഭീഷണി : സിപിഎം നേതാവിനെതിരെ കേസ്

Read Next

ലോകത്തെ ഏറ്റവും മലിനീകൃതമായ പത്ത് നഗരങ്ങളില്‍ ഇത്തവണ ഡൽഹിയില്ലെന്ന് കേജ്രിവാള്‍